മൈലാഞ്ചി ഫെസ്റ്റ് നടത്തി

Thursday 12 June 2025 9:12 PM IST

കാഞ്ഞങ്ങാട്: സർക്കാർ വി.എച്ച്. എസ് സ്കൂളിലെ വി.എച്ച്.എസ് ഇ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മൈലാഞ്ചി ഫെസ്റ്റ് നടത്തി. നാഷണൽ സർവ്വീസ് സ്കീം, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ തുടങ്ങിയ ക്ലബുകളുടെ നേതൃത്വത്തിലാണ് മൈലാഞ്ചി ഫെസ്റ്റ് നടത്തിയത്. രണ്ടാം വർഷ വിദ്യാർത്ഥികളായ റിസ്വാന എം , ശ്യാമ മഹേഷ് വിദ്യാർത്ഥികളുടെ കൈകളിൽ മൈലാഞ്ചിയിട്ടത്. സ്കൂൾ പ്രിൻസിപ്പാൾ പി.എസ്.അരുൺ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ആർ.മഞ്ജു, കരിയർ മാസ്റ്റർ,പി.സമീർ സിദ്ദീഖി, എസ്.സനിത ,റോസ് മേരി, സിന്ധു പി. രാമൻ, വി.എം.വിശാഖ് , എസ്.എം.പ്രജീഷ് , വി.വി.ലസീത ,ആരതി തുടങ്ങിയവർ പങ്കെടുത്തു.