ദേശീയ വായനാ മഹോത്സവം
കണ്ണൂർ: പി.എൻ.പണിക്കർ സ്മാരക ദേശീയ വായനാ മഹോത്സവത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലായ് 18 വരെ ഒരു മാസക്കാലം കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ചേർന്ന പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ നേതൃ യോഗം തീരുമാനിച്ചു.കലാസാംസ്‌കാരിക പരിപാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ക്യാമ്പയിൻ, വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം, ചിത്രരചന മത്സരം എന്നിവ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം 19ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കും.യോഗത്തിൽ ഇ.വി.ജി നമ്പ്യാർ അദ്യക്ഷത വഹിച്ചു. പി.എൻ.പണിക്കർ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കാരയിൽ സുകുമാരൻ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായ കെ.സി സതീശൻ, സി വി.രാജാഗോപാലൻ അഡ്വ.മനോജ് കണ്ടത്തിൽ, പവിത്രൻ കോതേരി, കെ.സരള, കെ.ഭാസ്‌കരൻ,ഷമീൽ ഇഞ്ചിക്കൽ,ഒ.പി.വിജയകുമാർ, എം.ശരവണൻ ,സൗമി ഇസബെൽ, രാമദാസ് കതിരൂർ, കെ.കെ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.