ജൈവ വൈവിധ്യ വിജ്ഞാനോത്സവം

Thursday 12 June 2025 9:20 PM IST

പയ്യന്നൂർ : മഴയുടെ ആരംഭത്തോടു കൂടി വളർന്നു വരുന്ന വ്യത്യസ്തങ്ങളായ ആയിരക്കണക്കിന് ചെടികളെയും ചെറുസസ്യങ്ങളെയും കുറിച്ച് പഠിക്കുകയും അവ നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറിയുകയും അവയുടെ ഗുണഗണങ്ങൾ പുതു തലമുറക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടാഴ്ച നീണ്ട് നിൽക്കുന്ന ജൈവ വൈവിധ്യ വിജ്ഞാനോത്സവം തുടങ്ങി. പി.എൻ.പണിക്കർ ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി പ്രധാനാദ്ധ്യാപിക കെ.ശ്രീലതയുടെ അദ്ധ്യക്ഷതയിൽ എ.ഇ.ഒ, ടി.വി.സുചിത്ര ഉദ്ഘാടനം ചെയ്തു. വി.സ്നേഹവല്ലി, ടി.രേഖ, എ.വി.സിന്ധു , ടി.വിനോദൻ, പി.വി.സന്തോഷ്, പി.രാജേഷ്, അനിൽ കുമാർ കരിപ്പോടി, സുനുമോൾ, ശ്രുതി സംസാരിച്ചു. ആർ.പി.ജീജ സ്വാഗതവും കെ.സി.സതീശൻ നന്ദിയും പറഞ്ഞു.