വൈ.എം.സി.എ കുടുംബ സംഗമം
Thursday 12 June 2025 9:26 PM IST
പയ്യാവൂർ: വൈ.എം.സി എ പയ്യാവൂർ യൂണിറ്റ് കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസ് മാത്യു മണ്ഡപത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ ടി.ടി.സെബാസ്റ്റ്യൻ ആമുഖപ്രഭാഷണവും ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് പള്ളി വികാരി ഫാ.ജിബിൽ കുഴിവേലിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. യൂണിറ്റ് സെക്രട്ടറി ഷാജി പാറമ്പുഴ റിപ്പോർട്ട് അവതരിപ്പിച്ചു. വൈ.എം.സി എ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ ചേരിയ്ക്കത്തടത്തിൽ, വനിതാ ഫോറം ചെയർപേഴ്സൺ ഗാഥ സജി എന്നിവർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ജനറൽ കൺവീനർ ഷാജി ജോസഫ് പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.എ.ബേബി, ജോയി കരിന്തോളിൽ, വിൽസൺ ചാക്കോ, ആൻസി പുളിയംമാക്കൽ, സിജോ മുല്ലക്കരി, ജിഷ സിജോ എന്നിവർ പ്രസംഗിച്ചു.ഉന്നത വിജയം നേടിയപ്രതിഭകളെ അനുമോദിച്ചു.