മുസിരിസ് അധികാരികൾക്കെതിരെ ബി.ജെ.പി
Friday 13 June 2025 12:17 AM IST
മാള: സിനഗോഗിന്റെ പതനത്തിന് കാരണക്കാരായ പഞ്ചായത്ത് മുസിരിസ് അധികാരികൾക്കെതിരെ നടപടി ആവശ്യപ്പെട്ട്
ബി.ജെ.പി മാള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനഗോഗിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ.പി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാള മണ്ഡലം പ്രസിഡന്റ് കെ.എസ്.അനൂപ് അദ്ധ്യക്ഷനായി. കെ.കെ.വിജയകുമാർ, ലോചനൻ അമ്പാട്ട്, ഷാജു മറ്റത്തിൽ, സി.എസ്.അനുമോദ് എന്നിവർ പ്രസംഗിച്ചു.