ബി.കെ.എം.യു മാർച്ചും ധർണയും
Friday 13 June 2025 12:01 AM IST
പഴുവിൽ: ഭൂമി ഇല്ലാത്തവർക്ക് ഭൂമിയും വീടും നൽകുക, സാമൂഹ്യ സുരക്ഷാ പെൻഷൻ 6000 രൂപയാക്കുക, കർഷക തൊഴിലാളികൾക്ക് സമഗ്രമായ ദേശീയ നിയമം നടപ്പിലാക്കുക, ജാതി സെൻസസ് നടപ്പിലാക്കുക, തൊഴിലുറപ്പ് കൂലി 700 രൂപയും തൊഴിൽ ദിനം 200 ദിവസവുമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.കെ.എം.യു ചേർപ്പ് മണ്ഡലം കമ്മിറ്റി പഴുവിൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബി.കെ.എം.യു സംസ്ഥാന കൗൺസിൽ അംഗം കെ.വി.ഇന്ദുലാൽ ഉദ്ഘാടനം ചെയ്തു. കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇ.എസ്.പ്രതീഷ്, എം.എസ്.ഭഗവൽ സിംഗ്, സി.എ.ശിവൻ, സുബിത സുഭാഷ്, ടി.പി.അവറു, ടി.ആർ.സുനിൽകുമാർ, സുനില ഉണ്ണിക്കൃഷ്ണൻ, കെ.ഇ.വാസു എന്നിവർ സംസാരിച്ചു.