കോച്ചിംഗ് ക്യാമ്പ് സമാപിച്ചു
Friday 13 June 2025 12:01 AM IST
കയ്പമംഗലം: എന്റെ ഗ്രാമം വോളിഗ്രാമം കൂട്ടായ്മയും ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്‌കൂളും ചേർന്ന് നടത്തിയ വോളിബാൾ, ഫുട്‌ബാൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്റ്റൻ മൊയ്തീന നൈന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പ്രഭുലചന്ദ്രൻ അദ്ധ്യക്ഷനായി. പ്രൊഫ. വി.കെ.സരസ്വതി മുഖ്യപ്രഭാഷണം നടത്തി. സംഘാടകസമിതി കൺവീനർ അൻവർ ചാമക്കാല, സ്‌കൂൾ പ്രിൻസിപ്പൽ രഞ്ജി പരമേശ്വരൻ, പ്രധാനദ്ധ്യാപകൻ എം.രാജേഷ്, വാർഡ് മെമ്പർ കെ.എസ്.അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് സി.ബി.അബ്ദുൾ സമദ്, എം.സി.എം താജുദ്ധീൻ, പി.കെ.ഹംസ, സിന്ധു രാജേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വോളിബാൾ, ഫുട്‌ബാൾ പരിശീലകരെ ആദരിച്ചു.