പ്രതിഷേധിച്ച് കോൺഗ്രസ്
Friday 13 June 2025 12:07 AM IST
വാടാനപ്പിള്ളി: കപ്പൽ അപകടങ്ങൾ മൂലം തൊഴിലിനും തൊഴിലുപകരണങ്ങൾക്കും നാശം വന്ന് ദുരിതമനുഭവിക്കുന്ന മത്സ്യതൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനവും പൊതുയോഗവും നടത്തി. സി.എം.നൗഷാദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ദീപൻ അദ്ധ്യക്ഷനായി. എം.വി.അരുൺ, പി.പി.സ്റ്റീഫൻ, പി.ഡി.ബെന്നി, എം.എൽ.സെബാസ്റ്റ്യൻ, സി.എം.ശിവപ്രസാദ്, വി.സി.ഷീജ, എന്നിവർ സംസാരിച്ചു.
തൃപ്രയാർ: മത്സ്യതൊഴിലാളികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടിക മണ്ഡലം കോൺഗ്രസ് കമ്മറ്റി നാട്ടിക ബീച്ച് പോസ്റ്റ് ഒാഫീസ് പരിസരത്ത് നടത്തിയ പ്രതിഷേധ സമരം അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. പി.എം.സിദ്ധിക്ക് അദ്ധ്യക്ഷത വഹിച്ചു. നൗഷാജ് ആറ്റുപറമ്പത്ത്, സുനിൽ ലാലൂർ, എ.എൻ.സിദ്ധപ്രസാദ്, ടി.വി.ഷൈൻ എന്നിവർ സംസാരിച്ചു.