‘യാത്രായാത്രികം’ ഫോട്ടോ പ്രദർശനം

Friday 13 June 2025 12:08 AM IST

തൃശൂർ: യാത്രക്കാരുടെ കൂട്ടായ്മ യാത്ര സംഘടിപ്പിക്കുന്ന 'യാത്രായാത്രികം' ഫോട്ടോ പ്രദർശനം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ നടക്കും. മുന്നൂറോളം യാത്രാഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. യാത്രിക സംഗമവും പ്രദർശനവും ഇന്ന് രാവിലെ 10.30ന് ചലച്ചിത്രകാരിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത് ഉദ്ഘാടനം ചെയ്യും. പ്രൊഫ. കുസുമം ജോസഫ് അദ്ധ്യക്ഷയാകും. ഞായറാഴ്ച വൈകീട്ട് 4.30ന് സമാപനസമ്മേളനം കാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. പ്രദർശനത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന ഫോട്ടോകൾക്ക് 5,000, 3,000, 2,000 രൂപ വീതം കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കുമെന്ന് കോ-ഓർഡിനേറ്റർ രാജൻ തലോർ അറിയിച്ചു.