ഹൗസ് ബോട്ട് മാലിന്യം: യോഗം ചേർന്നു
Friday 13 June 2025 2:11 AM IST
ആലപ്പുഴ: ഹൗസ് ബോട്ട് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഹൗസ് ബോട്ട് ഉടമകൾ, ആലപ്പുഴ നഗരസഭ, വിവിധ വകുപ്പുകൾ എന്നിവരുടെ യോഗം ചേർന്നു. ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഹൗസ് ബോട്ട് മേഖലയിലുണ്ടാകുന്ന ഖര, ദ്രവ്യ മാലിന്യങ്ങളെക്കുറിച്ചും നിലവിലെ സംസ്‌കരണ സംവിധാനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ. ജി. ബാബു, അസിസ്റ്റന്റ് കോഡിനേറ്റർ മുഹമ്മദ് കുഞ്ഞാശാൻ, ടാഗ്‌സ് ഫോറം മാനേജിംഗ് ഡയറക്ടർ രാഹുൽ, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ എസ്. സുജാത, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, നഗരസഭാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.