കെ.ഇ കാർമ്മലിൽ വി ഷെയർ പദ്ധതി

Friday 13 June 2025 2:11 AM IST

മുഹമ്മ : മുഹമ്മ കെ.ഇ കാർമൽ സി.എം.ഐ സ്കൂൾ വി ഷെയർ പദ്ധതിയുടെ ഭാഗമായി ഭക്ഷണപ്പൊതികൾ സമാഹരിച്ചു.

സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ഫാദർ മാത്യു കോനാട്ട് ഉദ്ഘാടനം ചെയ്തു. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിന്നും എല്ലാ ബുധനാഴ്ചയും ഭക്ഷണപ്പൊതികൾ ക്ലാസ് തലത്തിൽ സമാഹരിച്ച് നൽകും. ഈ വർഷത്തെ ഭക്ഷണപ്പൊതി സമാഹരണത്തിന് തുടക്കം കുറിച്ചത് 10, 12 ക്ലാസുകളിലെ കുട്ടികളാണ്. മരിയൻ ദിവ്യകാരുണ്യാലയം, ദീപ്തി സ്കൂൾ എന്നിവിടങ്ങളിലേക്ക് വേണ്ടിയാണ് ഭക്ഷണപ്പൊതികൾ സമാഹരിച്ചത്. പ്രിൻസിപ്പൽ ഫാദർ സാംജി വടക്കേടം , വൈസ് പ്രിൻസിപ്പൽ ഷൈനി ജോസ്, കൗൺസിലർ ജേക്കബ് ഐ ചാക്കോ, സനു വലിയവീട് എന്നിവർ പങ്കെടുത്തു.