കൺസെഷൻ നിഷേധിച്ചാൽ ബസുകൾക്കെതിരെ നടപടി
ആലപ്പുഴ: വിദ്യാർത്ഥികൾക്ക് കൺസഷൻ നിഷേധിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർ.ടി.ഒ എ.കെ. ദിലു അറിയിച്ചു. ചില സ്വകാര്യ ബസുകളിലെ ജീവനക്കാർ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകുന്നില്ലെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന സ്റ്റുഡന്റ്‌സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി തീരുമാനപ്രകാരം സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യൂണിവേഴ്‌സിറ്റികൾ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്വകാര്യബസുകളിൽ രാവിലെ ആറുമുതൽ വൈകിട്ട് ഏഴുവരെ യാത്ര ചെയ്യുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് മതിയാകും. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 27 വയസ് വരെയുള്ള വിദ്യാർത്ഥികൾ കൺസഷൻ ലഭിക്കുന്നതിന് ആർ.ടി.ഒ അനുവദിക്കുന്ന കൺസഷൻ കാർഡ് വാങ്ങണം. പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് സ്കൂൾ യൂണിഫോം ഉണ്ടെങ്കിൽ കൺസഷൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.