സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം

Friday 13 June 2025 1:23 AM IST

അമ്പലപ്പുഴ: സ്കൂൾ സമയം മാറ്റുന്നത് മദ്റസ വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്നതിനാൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് വണ്ടാനം ഹിദായത്തുൽ ഇസ്ലാം മദ്റസ പി.ടി.എ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസസമയ ക്രമീകരണങ്ങളുടെ പേരിൽ മദ്റസ വിദ്യാഭ്യാസത്തെ ഇല്ലായ്മ ചെയ്യാനുള്ള രഹസ്യ അജണ്ട ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പനച്ചുവട് അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇമാം ഹിലാൽ ഹുദവി, ലിയാഖത്ത് അലി മുസ്ലിയാർ, അമീർ മുസ്ലിയാർ, ഫയാസ് അസ്ഹരി, അൻസിൽ അൻവരി,നിസാർ, ഷമീർ, ഹാരിസ് എന്നിവർ സംസാരിച്ചു.