ആശാ വർക്കേഴ്സ് യൂണിയൻ ഏരിയ സമ്മേളനം

Friday 13 June 2025 2:39 AM IST

മാന്നാർ: ആശാ വർക്കേഴ്സ് യൂണിയൻ മാന്നാർ ഏരിയ സമ്മേളനം സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് പി.എൻ.ശെൽവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ഗീതഭായ്, സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.പി.പ്രദീപ്, കെ.എം സഞ്ജുഖാൻ, മുംതാസ് സലാം, ബെറ്റ്സി ജിനു, ടി.സുകുമാരി, വിജയമ്മ, ജുമി എം. ഇക്ബാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജുമി എം.ഇക്ബാൽ (പ്രസിഡന്റ്), വിജയമ്മ (സെക്രട്ടറി), സുധാദേവി, സുഭദ്ര (വൈസ് പ്രസിഡന്റുമാർ), ലതകുമാരി, ജെസി (ജോയിന്റ് സെക്രട്ടറിമാർ), ശോഭ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.