ചെറുകളം റോഡ് ഉദ്ഘാടനം
Friday 13 June 2025 1:39 AM IST
ആലപ്പുഴ: ആലപ്പുഴ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പവർഹൗസ് വാർഡിലെ ചെറുകളം റോഡിന്റെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ നിർവഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ഹെലൻ ഫെർണാണ്ടസ്, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ. പ്രേം, എ.എസ്. കവിത, നസീർ പുന്നയ്ക്കൽ, കൗൺസിലർമാരായ മോനിഷ ശ്യാം, ജ്യോതി പ്രകാശ്, പൊതുപ്രവർത്തകരായ കെ.എക്‌സ്. ജോപ്പൻ, കമറുദ്ദീൻ, നെജുമുദ്ദീൻ, സിദ്ദാർത്ഥൻ എന്നിവർ സംസാരിച്ചു.