പി.കെ.മേദിനിയെ ആദരിച്ചു

Friday 13 June 2025 1:39 AM IST

മുഹമ്മ : രാജീവ് ഗാന്ധി ഫൗണ്ടേഷൻ കാവുങ്കൽ ഗ്രന്ഥശാല ഇന്റലക്ച്വൽ ഹബ്ബിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് വേദിയിൽ വച്ച് പി.കെ.മേദിനിയെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ആദരിച്ചു. വി. എം. സുധീരന്റെ അഭ്യർത്ഥന പ്രകാരം"മനസ്സു നന്നാവട്ടെ" എന്ന ഗാനം മേദിനി വേദിയിൽ ആലപിച്ചപ്പോൾ സദസ് ഒന്നടങ്കം കൈയടിച്ചു. വിപ്ലവ ഗായിക എന്നറിയപ്പെടുന്ന പി.കെ.മേദിനിയുടെ പാട്ടുകൾ ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വേദികളിലെ സ്ഥിരം പരിപാടിയായിരുന്നു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ ജനപ്രതിനിധിയായും പി.കെ. മേദിനി തിളങ്ങിയിട്ടുണ്ട്.