ലോഗോ പ്രകാശനം

Friday 13 June 2025 1:48 AM IST

തിരുവനന്തപുരം:കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ലോഗോ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ പ്രകാശനം ചെയ്തു. ആറുമാസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് നടത്തുന്നത്. 25, 26തീയതികളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം 60ഒാളം പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി നടത്തുന്നത്.അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദ് അദ്ധ്യക്ഷത വഹിച്ചു.ജനറൽസെക്രട്ടറി കെ.പി.പുരുഷോത്തമൻ,ട്രഷറർ കെ.എം.അനിൽകുമാർ,എ.സുധീർ,ജി.ആർ.ഗോവിന്ദ്,സി.സി.റൈസ്റ്റൺ പ്രകാശ്,സജീവ് പരിശവിള,എൻ.പ്രസീന,ജെയിംസ് മാത്യു,എൻ.സുരേഷ് കുമാർ,ആർ.രഞ്ജിഷ് കുമാർ,സൂസൻഗോപി,വി.ഉമൈബ,എൻ.റീജ,സ്മിതഅലക്സ്,എം.റിയാസ്, എം.ജി.രാജേഷ്,എം.രാജേഷ് കുമാർ,ഷിബുഇബ്രാഹിം,സുനിത.എസ്.ജോർജ്ജ്,മീരസുരേഷ് തുടങ്ങിയവർ സംസാരിച്ചു.