ജർമനിയിൽ സൗജന്യ പഠനം
Friday 13 June 2025 1:49 AM IST
തിരുവനന്തപുരം: ജർമ്മൻ ആസ്ഥാനമായ ഇ.യു ഇന്ത്യ കൺസൾട്ടിംഗും നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെ പങ്കാളിയായ എക്സ്ട്രീം മൾട്ടിമീഡിയയും ചേർന്ന് ജർമ്മനിയിൽ വിവിധ കോഴ്സുകളിലേക്ക് സൗജന്യ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.കോളേജ് പഠനത്തോടൊപ്പം വിവിധ കമ്പനികളിൽ ശമ്പളത്തോടെ ട്രെയിനിയായി ജോലിനോക്കാൻ അവസരം ലഭിക്കും.കോഴ്സിന് തിരഞ്ഞെടുക്കുന്നവർക്ക് ജർമ്മൻ ഭാഷ പരിശീലനം ഉൾപ്പെടെ നൽകും. പ്ലസ്ടു സയൻസ്,കൊമേഴ്സ് വിഷയങ്ങളിൽ 50ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം.ഫോൺ: 9778192644.