ലഹരിവിമുക്ത സെമിനാർ
Friday 13 June 2025 1:49 AM IST
നെയ്യാറ്റിൻകര : മൈലച്ചൽ റസിഡന്റ്സ് അസോസിയേഷൻ ലഹരി വിമുക്ത സെമിനാറും എസ്.എസ്.എൽ.സി പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. എക്‌സൈസ് ഓഫീസർ അജിത്ത്.ആർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ആദർശ് വി.ദേവ്
അദ്ധ്യക്ഷത വഹിച്ചു. മൈലച്ചൽ ഗവ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ രജനികൃഷ്ണൻ വിജയികളെ
അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സിമി,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ശശികല,വാർഡ് മെമ്പർ മുക്കോളവിള രാജേഷ്,വാർഡ് മെമ്പർ വി.വീരേന്ദ്രകുമാർ,സുജാറാണി,രക്ഷാധികാരി എബ്രഹാം വർഗീസ്,വൈസ് പ്രസിഡന്റ് ശ്രീകുമാർ,സെക്രട്ടറി എസ്.എൽ.അജിത് കുമാർ,ട്രഷറർ ഡി.വി.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.