കേശവദേവ് റോഡ് റസിഡന്റ്സ്

Friday 13 June 2025 1:50 AM IST

തിരുവനന്തപുരം : കേശവദേവ് റോഡ് റസിഡന്റ്സ് അസോസിയേഷന്റെ 30-ാമത് വാർഷികാഘോഷവും കുടുംബ സംഗമവും മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.കുടുംബ ഡയറക്ടറിയുടെ പ്രകാശനം എ.ഡി.ജി.പി ഡോ.ജ്യോതിദേവിന് നൽകിക്കൊണ്ട് മന്ത്രി നിർവഹിച്ചു. പ്രസിഡന്റ് എസ്.യു.രാജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.സുകുമാരൻ നായർ, വി.എസ്.അനിൽ പ്രസാദ്, ഇന്ദുലേഖ, എ.ഗണേശൻ നായർ, ബി. ചന്ദ്രപ്രകാശ്, വി. മോഹനൻ നായർ, എബ്രഹാം മാത്യു, അഡ്വ.ടി.എച്ച്.ലോറൻസ്, പി.പ്രദീപ് കുമാർ,വൈസ് പ്രസിഡന്റ് ബിന്ദുഹരികുമാർ എന്നിവർ സംസാരിച്ചു.