വീണ്ടും സിം​ഗ​പ്പൂർ കപ്പലിന് തീപിടിച്ചു,​ കണ്ടെയ്‌നർ കത്തിനശിച്ചു

Thursday 12 June 2025 11:37 PM IST

കൊ​ച്ചി​:​ ​മും​ബ​യി​ലെ​ ​ന​വ​ഷേ​വ​ ​തു​റ​മു​ഖ​ത്തേ​ക്കു​വ​ന്ന​ ​സിം​ഗ​പ്പൂ​ർ​ ​ക​പ്പ​ലി​ലു​ണ്ടാ​യ​ ​തീ​പി​ടി​ത്ത​ത്തി​ൽ​ ​ഒ​രു​ ​ക​ണ്ടെ​യ്‌​ന​ർ​ ​ക​ത്തി​ന​ശി​ച്ചു.​ ​ക​പ്പ​ൽ​ ​ജീ​വ​ന​ക്കാ​ർ​ത​ന്നെ​ ​തീ​യ​ണ​ച്ചു.​ ​സിം​ഗ​പ്പൂ​ർ​ ​ക​പ്പ​ലാ​യ​ ​വാ​ൻ​ ​ഹാ​യ് 503​ന് ​തി​ങ്ക​ളാ​ഴ്ച​ ​ക​ണ്ണൂ​ർ​ ​തീ​ര​ത്തി​നു​ ​സ​മീ​പം​ ​തീ​പി​ടി​ച്ച​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​മ​റ്റൊ​രു​ ​സിം​ഗ​പ്പൂ​ർ​ ​ക​പ്പ​ലി​ൽ​ ​തീ​പി​ടി​ച്ച​ത്.
എം.​വി​ ​ഇ​ന്റ​റേ​ഷ്യ​ ​ടെ​നാ​സി​റ്റി​ ​എ​ന്ന​ ​ക​പ്പ​ലി​ലെ​ ​ഡെ​ക്കി​ലാ​ണ് ​ രാ​വി​ലെ​ 8.40​ന് ​തീ​പി​ടി​ച്ച​ത്.​ ​മും​ബ​യി​ലെ​ ​കോ​സ്‌​റ്റ് ​ഗാ​ർ​ഡി​ന് ​അ​പ​ക​ട​സ​ന്ദേ​ശം​ ​ല​ഭി​ച്ച​തോ​ടെ​ ​പ​ട്രോ​ളിം​ഗ് ​ക​പ്പ​ലാ​യ​ ​സ​ചേ​തും​ ​വി​മാ​ന​വും​ ​പു​റ​പ്പെ​ട്ടെ​ങ്കി​ലും​ ​തീ​യ​ണ​യ്‌​ക്കാ​ൻ​ ​ക​ഴി​ഞ്ഞെ​ന്ന​ ​സ​ന്ദേ​ശം​ ​ക​പ്പ​ലി​ന്റെ​ ​ക്യാ​പ്‌​ട​ൻ​ ​ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ​തി​രി​ച്ചു​പോ​ന്നു.​ ​ക​പ്പ​ൽ​വ​രു​ന്ന​ ​വ​ഴി​യി​ൽ​ ​നി​രീ​ക്ഷ​ണം​ ​തു​ട​രു​ക​യാ​ണെ​ന്ന് ​കോ​സ്‌​റ്റ് ​ഗാ​ർ​ഡ് ​അ​റി​യി​ച്ചു.​ ​

മും​ബ​യ് ​തീ​ര​ത്തി​ന് ​സ​മീ​പ​മാ​ണ് ​ക​പ്പ​ൽ. മ​ലേ​ഷ്യ​യി​ലെ​ ​ക്ലാം​ഗ് ​തു​റ​മു​ഖ​ത്തു​നി​ന്ന് 1387​ ​ക​ണ്ടെ​യ്‌​ന​റു​ക​ളു​മാ​യി​ ​പു​റ​പ്പെ​ട്ട​ ​ക​പ്പ​ൽ​ ​ വെള്ളി രാ​ത്രി​ 11​ന് ​മും​ബ​യി​ലെ​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​താ​ണ്.​ ​ഫി​ലി​പ്പൈൻസ് ​ ​സ്വ​ദേ​ശി​ക​ളാ​യ​ 21​ ​ജീ​വ​ന​ക്കാ​രാ​ണ് ​ക​പ്പ​ലി​ലു​ള്ള​ത്.