ആശുപത്രിക്കു മുന്നിൽ നിന്നും സ്കൂട്ടർ മോഷണം പോയി
Friday 13 June 2025 1:48 AM IST
വിഴിഞ്ഞം: ആശുപത്രിക്കു മുന്നിൽ നിന്നും സ്കൂട്ടർ മോഷണം പോയതായി പരാതി. വിഴിഞ്ഞം ഹാർബർ റോഡിലെ കോവളം യു.പി.എച്ച്.സിയുടെ മുന്നിൽവച്ചിരുന്ന സ്കൂട്ടറാണ് ബുധനാഴ്ച ഉച്ചയ്ക്ക് മോഷണം പോയത്. ആശുപത്രിയിലെ ഹെഡ് നഴ്സ് മുട്ടക്കാട് ചലഞ്ച് റോഡ് തിരുവാതിരയിൽ സന്ധ്യയുടെ പുതിയ സ്കൂട്ടറാണ് മോഷ്ടിച്ചത്. ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ് നടന്നതിനാൽ നല്ല തിരക്കുണ്ടായിരുന്നുവെന്നും ഉച്ചയ്ക്ക് ഭക്ഷണം എടുക്കാനായി നോക്കിയപ്പോഴാണ് വാഹനം മോഷണം പോയവിവരം അറിഞ്ഞതെന്നും ഉടമ പറഞ്ഞു. വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.