സമഗ്ര അന്വേഷണം നടത്തുമെന്ന് വ്യോമയാന മന്ത്രി

Friday 13 June 2025 7:04 AM IST

ന്യൂഡൽഹി: സംഭവസ്ഥലം സന്ദർശിച്ച കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു കിൻജരാപു, അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. വേദനാജനകമായ കാര്യങ്ങളാണ് കണ്ടത്. ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്‌ക്കാൻ കഴിയാവുന്നതെല്ലാം സർക്കാർ ചെയ്യുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.