രാജ്യം നടുങ്ങിയ വിമാന അപകടങ്ങൾ
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ ഞെട്ടലിൽ രാജ്യം. ഇരുന്നൂറ്റി നാൽപ്പതി രണ്ടു പേരുമായി പറന്ന വിമാനം നിമിഷങ്ങൾക്കകം തകർന്നുവീണത്. ദുരന്തത്തിൽ 241 പേർക്കാണ് ജീവൻ നഷ്ടമായത്. അതിൽ രണ്ട് പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
1958 മേയ് 25: ഗുഡ്ഗാവിൽ ആവ്രോ യോർക്ക് വിമാനം തീപിടിച്ച് തകർന്നു വീണു. നാല് മരണം.
1962 ജൂലായ് 21: സിഡ്നിയിൽ നിന്നുള്ള അലിറ്റാലിയ 771 വിമാനം മുംബയ്ക്ക് 84 കീ.മി വടക്ക് കിഴക്ക് കുന്നിൽ തകർന്ന് 94 മരണം
1963 ജൂലായ് 28: യുണൈറ്റഡ് അറബ് എയർലൈൻസ് വിമാനം മുംബയ് വിമാനത്താവളത്തിൽ തകർന്നു. 63 മരണം
1966 ഫെബ്രുവരി 7: ജമ്മു കാശ്മീരിലെ ബനിഗൽ പാസിൽ ഫോക്കർ എഫ് 27 ഐ.എ ഫ്രണ്ട്ഷിപ്പ് വിമാനം തകർന്ന് 37 മരണം
1970 ആഗസ്റ്റ് 29: അസാമിലെ സിൽചറിൽ വിമാനം തകർന്ന് 39 മരണം
1972 ആഗസ്റ്റ് 11: ഇന്ത്യൻ എയർലൈൻസിന്റെ ഫോക്കർ ഫ്രണ്ട് ഷിപ്പ് വിമാനം തകർന്ന് 18 മരണം
1972 ജൂൺ 14: ജപ്പാൻ എയർലൈൻസ് വിമാനം ഡൽഹി വിമാനത്താവളത്തിന് സമീപം തകർന്ന് 82 മരണം
1973 മേയ് 31: ഇന്ത്യൻ എയർലൈൻസിന്റെ ബോയിംഗ് വിമാനം ഡൽഹിയിൽ തകർന്ന് കേന്ദ്ര ഉരുക്ക് ഖന മന്ത്രി മോഹൻ കുമാരമംഗലമടക്കം 48 മരണം
1976 ഒക്ടോബർ 12: മുംബയിൽ നിന്ന് ചെന്നൈയിലേക്ക് വന്ന ഇന്ത്യൻ എയർലൈൻസിന്റെ കാരവൽ വിമാനം സാന്താക്രൂസ് വിമാനത്താവളത്തിൽ തീപിടിച്ച് തകർന്നു. മലയാളികളടക്കം 95 മരണം. നടി റാണി ചന്ദ്രയും അമ്മയും കൊല്ലപ്പെട്ടു.
1978 ജനുവരി 1: എയർ ഇന്ത്യ വിമാനം മുംബയിൽ നിന്ന് പറന്നുയർന്ന് അല്പസമയത്തിനുള്ളിൽ അറബിക്കടലിൽ വീണു. വിമാനത്തിലുണ്ടായിരുന്ന 213 പേരും മരിച്ചു.
1978 നവംബർ 19: ജമ്മു കാശ്മീരിലെ ലേയിൽ ഇന്ത്യൻ വ്യോമസേനാ വിമാനം തകർന്ന് 79 മരണം
1982 ജൂൺ 21: വിമാനത്താവളത്തിനടുത്ത് എയർ ഇന്ത്യ ഫ്ളൈറ്റ് 403 വിമാനം തകർന്ന് 17 മരണം
1985 ജൂൺ 23: കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിൽ സിഖ് വിഘടനവാദികൾ ബോംബ് വച്ചു. തുടർന്ന് അയർലൻഡ് തീരത്ത് പൊട്ടിത്തെറിച്ചു. 329 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു.
1988 ഒക്ടോബർ 19: മുംബയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യൻ എയർലൈൻസിന്റെ 113 വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ തകർന്ന് 131 മരണം.
1990 ഫെബ്രുവരി 14: മുംബയിൽ നിന്നുള്ള ഇന്ത്യൻ എയർലൈൻസ് വിമാനം ബംഗളൂരുവിൽ തകർന്ന് 92 മരണം
1991 മാർച്ച് 25: ബംഗളൂരുവിലെ യെലഹങ്ക വിമാനത്താവളത്തിൽ വ്യോമസേനയുടെ ആപ്രോ എച്ച്.എസ് 748 വിമാനം തകർന്ന് 28 മരണം
1991 ആഗസ്റ്റ് 16: കൊൽക്കത്തയിൽ നിന്ന് ഇംഫാലിലേക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസിന്റെ 737 വിമാനം ഇംഫാലിനടുത്ത് തകർന്ന് 69 മരണം.
1993 ഏപ്രിൽ 26: ഔറംഗബാദിൽ ഇന്ത്യൻ എയൻലൈൻസിന്റെ ബോയിംഗ്, ചികൽത്താന വിമാനത്താവളത്തിനടുത്ത് തകർന്ന് 55 മരണം
1996 നവംബർ 12: സൗദി എയർലൈൻസിന്റെ 747 ബോയിംഗ് വിമാനവും കസാക്കിസ്ഥാൻ എയർലൈൻസിന്റെ ഇല്യുഷിൻ ഇൽ76 ഉം കൂട്ടിയിടിച്ച് 349 പേർ കൊല്ലപ്പെട്ടു. ചർഖി ദാദ്രിക്ക് സമീപമായിരുന്നു ദുരന്തം
1996 നവംബർ 30: അലയൻസ് എയറിന്റെ ചെൻയാത്രാവിമാനം കൊച്ചി നാവികസേനാ കേന്ദ്രത്തിലെ വർക്ക്‌ഷോപ്പിന് മുകളിൽ തകർന്ന് 68 മരണം
1998 ജൂലായ് 17: പാട്നയ്ക്ക് സമീപം അലയൻസ് എയർ ഫ്ലൈറ്റ് 7412 തകർന്നു. വിമാനത്താവളത്തിന് സമീപമുള്ള ജനവാസമേഖലയിലാണ് വിമാനം വീണത്. വിമാനത്തിലുണ്ടായിരുന്ന 55 പേരും നിലത്തുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു.
2010 മേയ് 22: ദുബായിൽ നിന്ന് മംഗലാപുരത്തേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്ന് 158 മരണം
2011 മേയ് 26: ഹരിയാനയിലെ ഹരീദാബാദിൽ ചെറുവിമാനം തകർന്ന് 10 മരണം.
2020 ആഗസ്റ്റ് 7: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ ഐ.എക്സ് 344 ദുബായ് - കരിപ്പൂർ വിമാനം തകർന്ന് 21 മരണം
2025 ജൂൺ 12: അഹമ്മദാബാദ് - ലണ്ടൻ എയർ ഇന്ത്യാ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ തകർന്ന് 242 മരണം.