1965ൽ ഗുജറാത്ത് മുഖ്യമന്ത്രിയും
Friday 13 June 2025 7:28 AM IST
പാക് വെടിവയ്പ്പിൽ വിമാനം തകർന്ന്
ന്യൂഡൽഹി : 1965ലെ ഇന്ത്യ - പാക് യുദ്ധസമയം. സെപ്‌തംബർ 19ന് മിത്താപൂരിൽ നിന്ന് കച്ച് ബോർഡറിലേക്ക് വിമാനത്തിൽ പോകുകയായിരുന്നു അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ബൽവന്ത്‌റായ് ഗോപാൽജി മേത്ത. ഗുജറാത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. രഹസ്യാന്വേഷണ സംഘമാണെന്ന് തെറ്റിദ്ധരിച്ച് പാകിസ്ഥാൻ വ്യോമസേന പൈലറ്റ് ഖായിസ് ഹുസൈൻ, മുഖ്യമന്ത്രി സഞ്ചരിച്ച വിമാനം വെടിവച്ചിടുകയായിരുന്നു. മേത്ത ഉൾപ്പെടെ എട്ടു പേരാണ് മരിച്ചത്.