അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡൽഹി : അഹമ്മദാബാദ് വിമാനദുരന്തം ഹൃദയഭേദകന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പ്രതികരിച്ചു. ദു:ഖത്തിന്റെ മണിക്കൂറുകളിൽ രാജ്യം ദുരിതബാധിതർക്കൊപ്പം നിൽക്കുന്നുവെന്നും പറഞ്ഞു. അഹമ്മദാബാദിലെ ദുരന്തം ഞെട്ടിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്‌തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. വാക്കുകൾക്ക് അതീതമായ ഹൃദയഭേദക ദുരന്തം. ദുരിതബാധിതരെ സഹായിക്കാൻ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയെന്നും അദ്ദേഹം എക്‌സ് അക്കൗണ്ടിൽ കുറിച്ചു. വാക്കുകൾക്കതീതമായ വേദനയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വിമാനാപകടം ഹൃദയഭേദകമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബങ്ങൾ അനുഭവിക്കുന്ന വേദനയും ഉത്കണ്ഠയും സങ്കൽപ്പിക്കാനാകാത്തതാണ്. അവർക്കൊപ്പം തന്റെ ചിന്തകളുണ്ട്.