അഗ്നിഗോളം, ചിതറിത്തെറിച്ച് വിമാനം, കെട്ടിടത്തിൽ ഗർത്തം #രക്ഷാപ്രവർത്തനം ദുഷ്കരമായി

Friday 13 June 2025 8:03 AM IST

ന്യൂഡൽഹി: എയർഇന്ത്യാ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് പുറത്ത് മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിൽ തകർന്നു വീണ് സ്‌ഫോടനമുണ്ടായതും തീ ആളിപ്പടർന്നതും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. ഇന്ധന ടാങ്കിന് തീപിടിച്ചതോടെ അടുത്തേക്ക് പോകാൻ കഴിയാതായി.

ഹോസ്റ്റൽ കെട്ടിടം തകരുകയും തീയും പുകയും വ്യാപിക്കുകയും ചെയ്‌തു. ഒരുമണിക്കൂറോളം കഴിഞ്ഞാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ പരിസരത്തെല്ലാം തെറിച്ചു വീണു. അവയും കത്തിക്കൊണ്ടിരുന്നതിനാൽ അടുക്കാനായില്ല. കെട്ടിടത്തോട് ചേർന്നു നിന്ന വൻ മരങ്ങൾ അടക്കം കത്തി നിലംപതിച്ചു. തീയണയ്ക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു.

ഹോസ്റ്റലിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. സഹപാഠികളെ കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് രക്ഷിക്കാനായിരുന്നു ശ്രമം. മെഡിക്കൽ കോളേജിനോട് ചേർന്ന സിവിൽ ആശുപത്രിയിലെ ആംബുലൻസുകളിൽ പരിക്കേറ്റവരെ മാറ്റി. ഈ ദൃശ്യങ്ങൾ കണ്ടവർ വിമാനത്തിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയെന്നാണ് കരുതിയത്.

വീമാനത്തിന്റെ പ്രധാന ഭാഗം കെട്ടിടത്തിന്റെ മുകളിൽ കുടുങ്ങിക്കിടന്ന് ഏറെ നേരം കത്തി. തീയും പുകയും കാരണം രക്ഷാപ്രവർത്തകർക്ക് അടുക്കാൻ കഴിഞ്ഞില്ല. വിമാനം വീണ് ഇരുനില കെട്ടിടം തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടിരുന്നു. വിമാനത്തിന്റെ ചക്രങ്ങൾ അടക്കം ഭാഗങ്ങൾ പലയിടത്തായി കുടുങ്ങിക്കിടന്നു. ഇതിനിടയിലായിരുന്നു പല മൃതദേഹങ്ങളും.

ദുരന്തനിവാരണ സേന എത്തിയതോടെ രക്ഷാപ്രവർത്തനം പൂർണതോതിലായി. കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങളും കത്തിയ വിമാനത്തിന്റെ ഭാഗങ്ങളും വേർതിരിക്കാൻ ഏറെ പാടുപെട്ടു. അതിനുള്ളിൽ നിന്ന് കത്തിയ മൃതദേഹങ്ങൾ പുറത്തെടുത്തതും ഏറെ പണിപ്പെട്ടാണ്. ചില മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. ഇതിനിടയിൽ കെട്ടിടാവശിഷ്ടങ്ങൾ ദേഹത്ത് പതിക്കാതെ വലയം ചെയ്ത നിലയിൽ 11 എ സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശിനെ(40) ജീവനോടെ കണ്ടെത്തുകയായിരുന്നു.

പൈലറ്റ് അപായ സന്ദേശം നൽകിയെങ്കിലും എയർട്രാഫിക് കൺട്രോൾ യൂണിറ്റിന് പ്രതികരിക്കാൻ കഴിയുംമുമ്പേ വിമാനം നിയന്ത്രണം തെറ്റി തകർന്നു വീണിരുന്നു. അടിയന്തര ലാൻഡിംഗിന് സൗകര്യമൊരുക്കാൻ പോലും സാവകാശം ലഭിച്ചില്ല. റൺവേയ്‌ക്കുള്ളിലായിരുന്നെങ്കിൽ ഒരുപക്ഷേ അപകടത്തിന്റെ തീവ്രത കുറഞ്ഞേനെ. രക്ഷാപ്രവർത്തനവും എളുപ്പമാകുമായിരുന്നു.

സാ​ങ്കേ​തി​ക​ ​ത​ക​രാ​റോ പ​ക്ഷി​ക​ളോ..​?​

23​-ാം​ ​റ​ൺ​വേ​യി​ൽ​ ​ആ​വ​ശ്യ​മാ​യ​ ​വേ​ഗ​മെ​ടു​ത്ത​ ​ശേ​ഷം​ 800​ ​അ​ടി​യോ​ളം​ ​ഉ​യ​ർ​ന്നു.​ ​എ​ന്നാ​ൽ​ ​അ​തി​ന് ​മു​ക​ളി​ലേ​ക്ക് ​വി​മാ​നം​ ​ഉ​യ​ർ​ത്താ​ൻ​ ​ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ​പൈ​ല​റ്റ് ​അ​വ​സാ​ന​മാ​യി​ ​ന​ൽ​കി​യ​ ​സ​ന്ദേ​ശം.​ ​വി​മാ​നം​ ​പൊ​ങ്ങു​ന്ന​തി​ന് ​പ​ക​രം​ ​താ​ഴു​ക​യും​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ഹോ​സ്റ്റ​ൽ​ ​കെ​ട്ടി​ട​ത്തി​ന് ​മു​ക​ളി​ൽ​ ​പ​തി​ച്ച് ​വ​ൻ​ ​സ്‌​ഫോ​ട​ന​ത്തോ​ടെ​ ​ക​ത്തു​ന്ന​തും​ ​വീ​ഡി​യോ​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​കാ​ണാം.​ ​ബ്ലാ​ക് ​ബോ​ക്സ് ​ല​ഭി​ച്ചാ​ലേ​ ​എ​ന്താ​ണ് ​സം​ഭ​വി​ച്ച​തെ​ന്ന് ​വ്യ​ക്ത​മാ​കൂ.​ ​അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള​ ​നാ​ല് ​സാ​ദ്ധ്യ​ത​ക​ളാ​ണ് ​ഇ​പ്പോ​ൾ​ ​വി​ദ​ഗ്ദ്ധ​ർ​ ​പ​റ​യു​ന്ന​ത്

​ ​എ​ൻ​ജി​ൻ​ ​ത​ക​രാ​ർ​-​ ​എ​ൻ​ജി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ ​ശേ​ഷി​ ​ആ​വ​ർ​ത്തി​ച്ചു​റ​പ്പി​ച്ച​ ​ശേ​ഷ​മാ​ണ് ​വി​മാ​നം​ ​ടേ​ക്ക് ​ഓ​ഫി​ന് ​ത​യ്യാ​റെ​ടു​ക്കു​ക.​ ​അ​പ്ര​തീ​ക്ഷി​ത​ ​സാ​ങ്കേ​തി​ക​ ​ത​ക​രാ​ർ​ ​ഉ​ണ്ടാ​യോ​യെ​ന്ന് ​ബ്ളാ​ക്ക് ​ബോ​ക്‌​സ് ​പ​രി​ശോ​ധ​ന​യി​ലേ​ ​വ്യ​ക്ത​മാ​കൂ

​ ​വൈ​ദ്യു​തി​ ​ത​ക​രാ​ർ​-​ ​ക​ൺ​ട്രോ​ൾ​ ​യൂ​ണി​റ്റി​ലെ​ ​വൈ​ദ്യു​തി​ ​ത​ക​രാ​ർ,​ ​മ​റ്റ് ​സാ​ങ്കേ​തി​ക​ ​ത​ക​രാ​ർ​ ​എ​ന്നി​വ​യും​ ​ത​ള്ളാ​നാ​കി​ല്ല

​ ​പ​ക്ഷി​ക​ൾ​-​ ​പ​റ​ന്നു​യ​രു​മ്പോ​ഴും​ ​ഇ​റ​ങ്ങു​മ്പോ​ഴും​ ​പ​ക്ഷി​ക​ൾ​ ​ത​ട്ടു​ന്ന​ത് ​വി​മാ​ന​ത്തി​ന്റെ​ ​നി​യ​ന്ത്ര​ണം​ ​ന​ഷ്‌​ട​പ്പെ​ടു​ത്തും.​ ​പ​ക്ഷി​ക​ൾ​ ​ക​റ​ങ്ങു​ന്ന​ ​എ​ൻ​ജി​നു​ള്ളി​ലേ​ക്ക് ​പോ​യാ​ൽ​ ​അ​പ​ക​ട​മു​ണ്ടാ​കും

​ ​കാ​ലാ​വ​സ്ഥ​-​ ​വി​മാ​നം​ ​പു​റ​പ്പെ​ട്ട​ ​സ​മ​യ​ത്ത് ​കാ​ലാ​വ​സ്ഥ​ ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​വി​വ​രം.​ ​എ​ങ്കി​ലും​ ​അ​തും​ ​അ​ന്വേ​ഷ​ണ​ത്തി​ലു​ൾ​പ്പെ​ടും.

 പ​റ​ന്നു​യ​ർ​ന്ന​ ​വി​മാ​ന​ത്തി​ന്റെ​ ​ട​യ​റു​ക​ൾ​ ​ഉ​ള്ളി​ലേ​ക്ക് ​മ​ട​ങ്ങി​യി​രു​ന്നി​ല്ല.​ ​ചി​റ​കി​ലെ​ ​ഫ്ളാ​പ്പു​ക​ളും​ ​തു​റ​ന്നി​രു​ന്നു.​ ​ഇ​തും​ ​സാ​ങ്കേ​തി​ക​ ​ത​ക​രാ​ർ​ ​സൂ​ചി​പ്പി​ക്കു​ന്നു.