ടിക്കി ടാക്ക കോഴിക്കോട്
ആസിഫ് അലി ആക്ഷൻ ഹീറോയായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ടിക്കി ടാക്ക കോഴിക്കോട് പുരോഗമിക്കുന്നു. അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്കുശേഷം ആസിഫ് അലിയും സംവിധായകൻ രോഹിത് വി.എസും വീണ്ടും ഒരുമിക്കുകയാണ്. ആഗസ്റ്റ് അവസാനംവരെ ചിത്രീകരണമുണ്ടാകും. കഥാപാത്രങ്ങളുടെ കോസ്റ്റ്യൂം ഏറെ പ്രത്യേകത നിറഞ്ഞതാണ്. കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്. വാമിഖ ഗബ്ബി, ലുക്മാൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ്, കലാഭവൻ നവാസ് തുടങ്ങി വൻതാരനിര അണിനിരക്കുന്നു. ക്രിസ്മസ് റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേനൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. സോണി സെബാൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ ചമൻ ചാക്കോയും സംഗീതം ഡോൺവിൻസെന്റുമാണ്. ടിക്കി ടാക്കയ്ക്കുശേഷം മാത്തുക്കുട്ടി സേവ്യറിന്റെ സിനിമയാണ് ആസിഫ് അലിയുടെ അടുത്ത ചിത്രം. ആസിഫ് അലിയോടൊപ്പം കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിൽ എത്തുന്നു. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ആസിഫ് അലി ആണ് നായകൻ.