ബാലകൃഷ്ണയും ഗോപിചന്ദ് മലിനേനിയും വീണ്ടും

Saturday 14 June 2025 5:43 AM IST

തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ചരിത്ര ഇതിഹാസ ചിത്രവുമായി സംവിധായകൻ ഗോപിചന്ദ് മലിനേനി. 'എൻബികെ111 എന്ന് താൽകാലികമായി പേര് നൽകിയ ചിത്രം നിർമ്മിക്കുന്നത് വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ്. 'വീര സിംഹ റെഡ്ഡി' എന്ന തകർപ്പൻ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന സിനിമയാണ്. 'പെദ്ധി" എന്ന പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നതിനൊപ്പം വെങ്കട സതീഷ് കിലാരു വൃദ്ധി സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രമാണ് 'എൻബികെ111'. പി.ആർ.ഒ- ശബരി