സൂപ്പർ സ്റ്റൈലിൽ ഐശ്വര്യ മേനോൻ

Saturday 14 June 2025 4:44 AM IST

സ്റ്റൈ​ലി​ഷ് ​ലു​ക്കി​ലാ​ണ് ​സി​നി​മ​യി​ലും​ ​ജീ​വി​ത​ത്തി​ലും​ നടി ​ഐ​ശ്വ​ര്യ​ ​മേ​നോ​ൻ.​ ​ഐശ്വര്യയുടെ പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ മനം കവരുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ ഐശ്വര്യ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈബ് നിറഞ്ഞതാണ്. ഫഹദ് ഫാസിൽ നായകനായ മ​ൺ​സൂ​ൺ​ ​മാം​ഗോ​സ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ അരങ്ങേറ്രം. മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​യി​ ​ന​വാ​ഗ​ത​നാ​യ​ ​ഡി​നോ​ ​ഡെ​ന്നി​സ് ​സം​വി​ധാ​നം​ ​ചെ​യ്ത​' ബ​സൂ​ക്ക"​ ​ ആണ് രണ്ടാമത്തെ മലയാള ചിത്രം.​ ​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലും​ ​​ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

സ്പൈ എ​ന്ന​ ചിത്രത്തിലൂടെയാണ് തെലുങ്കിൽ എത്തുന്നത്. ഒ​രു​ ​തു​ട​ക്ക​ക്കാ​രി​ക്ക് ​ല​ഭി​ച്ച​ ​ഏ​റ്റ​വും​ ​ന​ല്ല​ ​അ​വ​സരമായാണ് ഇതിനെ ഐശ്വര്യ കാണുന്നത്. ''ഞാ​ൻ​ ​മ​ല​യാ​ളി​ ​അ​ല്ലെ​ന്നാ​ണ് ​എ​ല്ലാ​വ​രും​ ​ക​രു​തു​ന്ന​ത്.​ ​ചെ​ന്നൈ​യി​ലാ​ണ് ​ജ​നി​ച്ച​തും​ ​വ​ള​ർ​ന്ന​തും. ചെ​ന്നൈ​യി​ൽ​ ​ജീ​വി​ക്കു​ന്ന​തി​നാ​ൽ​ ​ത​മി​ഴ് ​പെ​ൺ​കു​ട്ടി​ ​എ​ന്നു​ ​ഉ​റ​പ്പി​ക്കു​ന്നു.​ ​മ​ല​യാ​ളം​ ​അ​റി​യു​മോ​ ​എ​ന്ന​ ​ബ​സൂ​ക്ക​യു​ടെ​ ​പ്രൊ​മോ​ഷ​നി​ടെ​ ​പ​ല​രും​ ​ചോ​ദി​ച്ചു.​ ​അ​ധി​കം​ ​പേ​ർ​ക്കും​ ​ഞാ​ൻ​ ​മ​ല​യാ​ളി​യാ​ണെ​ന്ന് ​അ​റി​യാ​ത്ത​താ​കാം ​ഇ​വി​ടെ​ ​നി​ന്ന് ​അ​വ​സ​രം​ ​കു​റ​യാ​ൻ​ ​കാ​ര​ണം.​ ​എ​ന്നാ​ൽ​ ​അ​വ​സ​ര​ങ്ങ​ൾ​ ​വ​രു​ന്നു​മു​ണ്ട്.​ ​ഞാ​ൻ​ ​സെ​ല​ക്ടീ​വാ​ണ്.​ ​ന​ല്ല​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു. സി​നി​മ​ക​ൾ​ ​ആ​സ്വ​ദി​ച്ചു​ ​സാ​വ​ധാ​നം​ ​ചെ​യ്യാ​നാ​ണ് ​ താത്പര്യം. ന​ന്നാ​യി​ ​മ​ല​യാ​ളം​ ​സം​സാ​രി​ക്കു​ന്ന​തി​ന്റെ​ ​ക്ര​ഡി​റ്റ് ​അ​ച്ഛ​നും​ ​അ​മ്മ​യ്ക്കു​മാ​ണ്. " ഐശ്വര്യയുടെ വാക്കുകൾ.