കുട്ടിക്കുറുമ്പുമായി മാമാട്ടി, നിറചിരിയിൽ കാവ്യ മാധവൻ

Saturday 14 June 2025 4:46 AM IST

മകൾ മഹാലക്ഷ്മി എന്ന മാമാട്ടിയോടൊപ്പം നിൽക്കുന്ന കാവ്യ മാധവന്റെ ചിത്രം സമൂഹമാധ്യമങ്ങളുടെ മനം കവരുന്നു. കുട്ടിക്കുറുമ്പോടെയിരിക്കുന്ന മാമാട്ടിയെയും നിറച്ചിരിയുമായി ഇരിക്കുന്ന കാവ്യയേയും ചിത്രത്തിൽ കാണാം.

വലിയ കുറുമ്പിയാണ് മാമാട്ടി എന്ന് അച്ഛൻ ദിലീപ് പറയാറുണ്ട്. ''അവൾ ഭയങ്കര കാന്താരിയാണ്. മഹാലക്ഷ്മി എന്ന് പറയാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് അവൾ തന്നെയിട്ട പേരാണ് മാമാട്ടി. രണ്ട് ദിവസം രാത്രി ഷൂട്ട് കഴിഞ്ഞതിന്റെ തിരക്കിലായതോടെ രാവിലെ അവൾ ക്ളാസിൽ പോവുന്നതിന് മുൻപ് വിളിച്ചപ്പോൾ ഞാൻ ഫോണെടുത്തിരുന്നില്ല. ഞാൻ നോക്കിയപ്പോൾ അവളുടെ ഒരു വോയ്‌സ് നോട്ട് കിടക്കുന്നുണ്ട്. അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, അച്ഛനെ ഞാൻ ഇന്നും വിളിച്ചു. ഫോണെടുത്തില്ല. ഞാൻ പോവാ. അത് കഴിഞ്ഞ് ഫോൺ കട്ട് ചെയ്തിട്ട് കാവ്യയോട് പറഞ്ഞത്രെ. ഇനി അച്ഛൻ വിളിക്കും. നമ്മൾ എടുക്കരുത്. അത്രയേ നമുക്ക് ചെയ്യാൻ പറ്റൂ .''ദിലീപിന്റെ വാക്കുകൾ.