വിജയ് സേതുപതിയുടെ നായിക നിവേദ തോമസ്

Saturday 14 June 2025 4:48 AM IST

വിജയ് സേതുപതി നായകനായി പുരി ജഗന്നാഥ് രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ നിവേദ തോമസ് നായിക. 35 എന്ന ചിത്രത്തിലെ അഭിനയത്തിന് നിവേദയ്ക്ക് മികച്ച നടിക്കുള്ള തെലുങ്ക് സർക്കാർ ഗദ്ദാർ അവാർഡ് ലഭിച്ചു. രാധിക ആപ്‌തയെയാണ് നേരത്തേ നായികയായി തീരുമാനിച്ചിരുന്നത്. നിവേദ തോമാസാണ് നായികയെന്ന് അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. ബോളിവുഡ് താരം തബുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുരി കണക്ടിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് നിർമ്മാണം. ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് വിജയ് സേതുപതി എത്തുന്നത്. ഈ മാസം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.