ജിം ബഡീസായി രജിഷയും ഗ്രേസും

Saturday 14 June 2025 3:49 AM IST

മലയാളത്തിന്റെ പ്രിയ നടിമാരായ രജിഷ വിജയനും ഗ്രേസ് ആന്റണിയും ഒന്നിച്ചുള്ള രസകരമായ ഏതാനും ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.

ജിമ്മിൽ വച്ചെടുത്ത ഫൺ ചിത്രങ്ങളിൽ രജിഷയെ പുഷ്പംപോലെ പൊക്കിയെടുത്തു നിൽക്കുന്ന ഗ്രേസ് ആന്റണിയെ കാണാം.

രജിഷ ആണ് ചിത്രങ്ങൾ പങ്കുവച്ചത്. ഗ്രേസിന്റെ കരുത്തു കാണുക എന്നാണ് ചിത്രങ്ങൾക്ക് രജിഷ നൽകിയ അടിക്കുറിപ്പ്. ഇരുവരുടെയും പരിശീലകനെയും ചിത്രങ്ങളിൽ കാണാം. അടുത്തിടെ വർക്കൗട്ടിലൂടെ ഗംഭീര മേക്കോവർ തന്നെ രജിഷ നടത്തി.

ആറുമാസം കൊണ്ട് 15 കിലോ ആണ് രജിഷ കുറച്ചത്. മേക്കോവറിലൂടെ പുതിയ ചിത്രത്തിലേക്ക് രജിഷ എത്തുന്നുണ്ട്. മമ്മൂട്ടി ചിത്രം കളങ്കാവലിൽ രജിഷ അഭിനയിച്ചു. അതേസമയം റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം കുറിച്ച് ഗ്രേസ് ആന്റണി.