സൂപ്പർ കൂളായി നവ്യ നായർ
Saturday 14 June 2025 3:49 AM IST
തിരിച്ചുവരവിൽ സ്‌റ്റൈലിഷാണ് നവ്യ നായർ. പഴയതിലും സുന്ദരിയായി മാറിയ നവ്യ നായരുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. അടുത്തിടെ പങ്കുവച്ച ബോൾഡ് ലുക്ക് ചിത്രങ്ങളെ വിമർശിച്ചും അനുകൂലിച്ചും കമന്റുകൾ ഉണ്ടായി. വയസ് 40ന് അടുത്ത് എത്തിയെങ്കിലും ചർമ്മത്തിലോ ലുക്കിലോ അതിന്റെ യാതൊരു ലക്ഷണവുമില്ല. പുതിയ തലമുറയെ വെല്ലുന്ന വിധം ട്രെൻഡിനൊപ്പം തന്നെയാണ് നവ്യ. ചിലപ്പോൾ ഗ്ളാമറസ് വേഷത്തിൽ പ്രത്യക്ഷപ്പെടും. നവ്യ ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും പലരുടെയും മനസ് കീഴടക്കും. ഫോട്ടോ ഷൂട്ടുകളും നൃത്ത പരിപാടികളുമൊക്കെയായി നവ്യ ഇപ്പോൾ തിരക്കിലാണ്. ഏതു വേഷവും ഇണങ്ങുന്നതാണ് നവ്യയുടെ പ്രത്യേകത. ജീൻസും ടോപ്പും കഫ്‌ത്താൻ, ബ്രാലെറ്റ്, മിഡി അങ്ങനെ എല്ലാം കടന്നുവരും. ശരീരം വളരെ ഫിറ്റായതിനാൽ ഏതു വസ്ത്രവും നവ്യക്ക് അനുയോജ്യമെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു.