ജാതി സെൻസസ് നടപ്പാക്കണം
Saturday 14 June 2025 1:54 AM IST
കോട്ടയം: ഭരണഘടന ഉറപ്പുനൽകുന്ന സാമുഹീക നീതി എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാകണമെങ്കിൽ ജാതിസെൻസസ് നടപ്പിലാക്കണമെന്ന് ദളിത് സമുദായ മുന്നണി(ഡി.എസ്.എം) ജില്ലാ കമ്മറ്റി. സെൻസസ് നടപ്പാക്കുന്ന ഘട്ടത്തിൽ ദളിത് ക്രൈസ്തവരെ പ്രത്യേക വിഭാഗമായി കണക്കിലെടുത്ത് അവരുടെ സെൻസസ് എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ കെ.വത്സകുമാരി, സംസ്ഥാന വൈസ് ചെയർമാൻ തങ്കമ്മ ഫിലിപ്പ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.ഡി തോമസ്, പി.പി ജോയി, സംസ്ഥാന കമ്മിറ്റിയംഗം പി.കെ കുമാരൻ, ജില്ലാ പ്രസിഡന്റ് ഇ.കെ വിജയകുമാർ, സെക്രട്ടറി കെ.എസ് ദിലീപ് എന്നിവർ പങ്കെടുത്തു.