സ്‌കിൽ ഡവലപ്പ്മെന്റ് സെന്റർ ആരംഭിച്ചു
Saturday 14 June 2025 12:55 AM IST
കോട്ടയം : പുതുവേലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കിൽ ഡവലപ്പമെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് അദ്ധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അർച്ചന രതീഷ്, പഞ്ചായത്തംഗങ്ങളായ ജിമ്മി ജെയിംസ്, ഉഷ സന്തോഷ്, സ്‌കൂൾ പ്രിൻസിപ്പൽ എസ്. ലിനി, എസ്. എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്,ഹെഡ്മിസ്ട്രസ് ടി. ആർ. സബിത എന്നിവർ പങ്കെടുത്തു.