യാത്രഅയപ്പ് ഇന്ന്

Saturday 14 June 2025 11:09 PM IST

തിരുവനന്തപുരം: സാൽവേഷൻ ആർമി ഇന്ത്യ വെസ്റ്റേൺ ടെറിട്ടോറിയൽ കമാൻഡറായി സ്ഥലംമാറി പോകുന്ന സംസ്ഥാനാധിപൻ കേണൽ ജോൺവില്യം പൊളിമെറ്റ്ല, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡന്റായി പോകുന്ന കേണൽ രത്നസുന്ദരി, ഇന്ത്യാ സെൻട്രൽ ടെറിട്ടറിയുടെ മുഖ്യകാര്യദർശിയായി നിയമിതനാകുന്ന ലെഫ്.കേണൽ ഗുർണം മസി, വനിത ശുശ്രൂഷകളുടെ സംസ്ഥാന സെക്രട്ടറിയായി പോകുന്ന ലെഫ്.കേണൽ റസിയാ ഗുർണം എന്നിവർക്ക് സാൽവേഷൻ ആർമി യാത്രഅയപ്പ് നൽകും.ഇന്ന് രാവിലെ 10ന് കവടിയാർ കമ്മിഷണർ പി.ഇ.ജോർജ് മെമ്മോറിയൽ ചർച്ചിൽ നടക്കുന്ന യോഗത്തിൽ പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജോസ്.പി.മാത്യു അദ്ധ്യക്ഷത വഹിക്കും.