വനിതാകമ്മിഷൻ ശില്പശാല
Saturday 14 June 2025 10:11 PM IST
തിരുവനന്തപുരം:വനിതാകമ്മിഷൻ സംഘടിപ്പിച്ച പോഷ് ആക്ട് 2013 സംസ്ഥാനതല ശില്പശാല വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി ഉദ്ഘാടനം ചെയ്തു.കളക്ടർ അനുകുമാരി അദ്ധ്യക്ഷത വഹിച്ചു.കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ,പോഷ് ആക്ട് 2013 തിരുവനന്തപുരം ലോക്കൽ കമ്മിറ്റി ചെയർപേഴ്സൺ ശ്രീജശശിധരൻ എന്നിവർ സംസാരിച്ചു.ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ വി.എൽ.അനീഷ ക്ലാസെടുത്തു. ജെൻഡർ കൗൺസിൽ ഉപദേശക ടി.കെ.ആനന്ദി മോഡറേറ്ററായിരുന്നു.കമ്മിഷൻ മെമ്പർ സെക്രട്ടറി വൈ.ബി. ബീന സ്വാഗതവും പ്രൊജക്ട് ഓഫീസർ എൻ. ദിവ്യ നന്ദിയും പറഞ്ഞു.