രജനികാന്തിന്റെ 75-ാം പിറന്നാൾ ദിനത്തിൽ അണ്ണാമലൈ റീ റിലീസ്
സ്റ്റൈൽ മന്നൻ രജനികാന്തിന്റെ 75-ാം പിറന്നാൾ ദിനമായ ഡിസംബർ 12ന് ബ്ളോക് ബസ്റ്റർ ചിത്രം അണ്ണാമലൈ റീ റിലീസ് ചെയ്യും. തമിഴ്നാടിനെ ആഘോഷതിമിർപ്പിലാക്കിയ രജനി ചിത്രങ്ങളിലൊന്നാണ് അണ്ണാമൈല. 1992 ജൂൺ 27ന് സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത അണ്ണാമലൈ 33 വർഷത്തിനുശേഷമാണ് റീ റിലീസിന് എത്തുന്നത്.
എല്ലാ അർത്ഥത്തിലും കൊമേഴ്സ്യൽ എന്റർടെയ്നറായ അണ്ണാമലൈയിൽ ഖുശ്ബു ആണ് നായിക. ശരത് ബാബു, രാധാ രവി, നിഴലുകൾ രവി, മനോരമ എന്നിവരാണ് മറ്റു താരങ്ങൾ. 1972 ൽ പുറത്തിറങ്ങിയ രാകേഷ് റോഷന്റെ ഹിന്ദി ചിത്രം ഖുദ്ഗർസിന്റെ റീമേക്കാണ്. തിയേറ്ററുകളിൽ 175 ദിവസം പ്രദർശിപ്പിക്കുകയും ചെയ്തു. ഏതൊരു രജനി ആരാധകനോടും താരത്തിന്റെ പ്രിയ സിനിമ ഏതെന്ന ചോദ്യത്തിന് അണ്ണാമലൈ എന്നായിരിക്കും മറുപടി. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി. ഗാനങ്ങൾ വൈരമുത്തുവും സംഗീതം ദേവയുമാണ്. 'വന്തേന്ത പാൽക്കാരൻ' എന്ന ഗാനം ഇപ്പോഴും തമിഴിന്റെ ചുണ്ടിലുണ്ട്.