ഫാഷൻ ക്രേസി ഗേൾ അവന്തിക മോഹൻ

Saturday 14 June 2025 4:18 AM IST

സിനിമയിലൂടെയാണ് അവന്തിക മോഹൻ അഭിനയ അരങ്ങേറ്റം കുറിച്ചതെങ്കിലും തിളങ്ങിയത് സീരിയലുകളിൽ. സിനിമയ്ക്കുവേണ്ടി അവന്തിക എന്നു പേരുമാറ്റിയ പ്രിയങ്കയുടെ അജണ്ടയിൽ ഒരിക്കലും വെള്ളിത്തിര ഉണ്ടായിരുന്നില്ല. നല്ലൊരു നർത്തകിയാകണം എന്നു മാത്രമായിരുന്നു ആഗ്രഹം. യക്ഷി ഫെയ്‌ത്ത് ഫുള്ളി യുവേഴ്സ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. എന്നാൽ ദുൽഖർ സൽമാൻ നായകനായ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലെ ഫാത്തിമ എന്ന കഥാചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

തെലുങ്ക്, കന്നട, തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഫാഷൻ ക്രേസി ഗേളാണ് അവന്തിക. ഏതു അവസരത്തിലും ഏറ്റവും ഇണങ്ങുന്നതും കംഫർട്ടബിൾ ആയതുമായ വസ്ത്രം ധരിക്കുന്നതാണ് രീതി. പാർട്ടിവെയറുകളെല്ലാം സ്വയം ഡിസൈൻ ചെയ്യുകയാണ് പതിവ്. ഫാഷൻ ക്രേസി കാരണം ബുട്ടികും നടത്തി അവന്തിക. അഭിനയത്തിൽ തിരക്കായപ്പോൾ ഷോപ്പ് നിറുത്തി. മലയാളത്തിൽ ആത്മസഖി എന്ന ഒരൊറ്റ സീരിയൽ മതി അവന്തികയെ ഓർക്കാൻ. തെലുങ്കിൽ രാജാറാണി എന്ന സീരിയൽ. അവിടെയും കുടുംബപ്രേക്ഷകരുടെ സ്നേഹം നേടി കൊടുത്തു. മിനിസ്ക്രീനിൽ മനോഹരമായ യാത്രയിലാണ് അവന്തിക എന്ന കോഴിക്കോടുകാരി .