അവിടെയും ഇവിടെയും സൂം ചെയ്യരുതെന്ന് അപൂർവ മുഖിജ

Saturday 14 June 2025 4:17 AM IST

പാപ്പരാസികളോട് അഭ്യർത്ഥനയുമായി നടിയും ഇൻഫ്ളുവൻസറുമായ അപൂർവ മുഖിജ. മുംബയ്‌യിൽ പാപ്പരാസികൾക്കുമുൻപിൽ പോസ് ചെയ്യുമ്പോഴാണ് മാന്യമായി ചിത്രങ്ങൾ പകർത്താൻ അപൂർവ അഭ്യർത്ഥിച്ചത്.

അവിടെയും ഇവിടെയു ഒക്കെ സൂം ചെയ്ത് ചിത്രങ്ങളും വീഡിയോകളോടും ഇടരുത് എന്നാണ് ശരീരഭാഗങ്ങൾ സൂചിപ്പിച്ച് അപൂർവ പറഞ്ഞത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലിഖാന്റെ ചിത്രത്തിലൂടെയാണ് അപൂർവ അഭിനയരംഗത്തേക്ക് എത്തുന്നത്. വിവാദങ്ങളിൽപ്പെടുന്ന താരമാണ് അപൂർവ. സമയ് റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് വോയെ തുടർന്ന് അപൂർവയ്ക്ക് എതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. നടിയുടെ ഇൻസ്റ്റഗ്രാം പേജിലെ കണ്ടന്റുകൾ എല്ലാം നീക്കം ചെയ്യുകയും ചെയ്തു.