ഉടുമ്പുന്തല എഫ്.എച്ച്.സിയിൽ ആധുനിക ലാബ്
Friday 13 June 2025 8:42 PM IST
തൃക്കരിപ്പൂർ : തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ തീരദേശവാസികളുടെ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിൽ ഒരുക്കിയ ആധുനിക സംവിധാനങ്ങൾ പ്രവർത്തനക്ഷമമായി. ലക്ഷം രൂപ ചെലവിൽ ആധുനീകരിച്ച ലാബിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷംസുദ്ദീൻ ആയിറ്റി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനപ്രതിനിധികളായ കെ.വി.കാർത്ത്യായനി, ഫായിസ് ബീരിച്ചേരി, എം അബ്ദുൾ ശുക്കൂർ, എം.കെ.ഹാജി, കെ.വി.രാധ, എച്ച്.എം.സി മെമ്പർ എ.ജി.ബഷീർ, ഡി.എൽ. ഒ കെ.സതീശൻ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ സഹദ് ബിൻ ഉസ്മാൻ സ്വാഗതം പറഞ്ഞു.