ഫയർ ആൻഡ് സ്റ്റേഫി മോക്ക് ഡ്രിൽ

Friday 13 June 2025 8:50 PM IST

പാനൂർ:സൗത്ത് പാട്യം യു.പി സ്‌കൂളിൽ ദുരന്ത നിവാരണ മനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്ത്പറമ്പ് ഫയർ സ്റ്റേഷന്റെ സഹകരണത്തോടെ ഫയർ ആൻഡ് സ്റ്റേഫി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. അഗ്നിശമന സേന ഉദ്യോഗസ്ഥരായ രാഹുൽ , അഭിൻസ്,വിനേഷ് എന്നിവർ നേതൃത്വം നൽകി.തുടർന്ന് രക്ഷാകർതൃയോഗവും യോഗത്തിന്റെ ഭാഗമായി മഴക്കാല രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ആവശ്യകതയെ പറ്റി പാട്യം ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ശ്രീമതി സിന്ധു ഇ.പി ക്ലാസ്സ് നയിച്ചു. പ്രധാന അദ്ധ്യാപകൻ എം.വി അനൂപ് അദ്ധ്യക്ഷത വഹിച്ചു. അർജുൻ വാസുദേവ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.പി.ഷാജി നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡന്റ് കെ.വി.ശുബിന,വൈസ് പ്രസിഡന്റ് ഉദയൻ പി,മദർ പി.ടി എ പ്രസിഡന്റ് വി.പി.കവിത,മദർ പി.ടി.എ.വൈസ് പ്രസിഡന്റ് എം.പി.ജിജിന എന്നിവർ സംസാരിച്ചു.