ഇന്ന് ലോകരക്തദാതാ ദിനം, കഴിഞ്ഞ വർഷം ലഭിച്ചത് 59,840 യൂണിറ്റ് ജീവരക്തം

Saturday 14 June 2025 12:03 AM IST

തൃശൂർ: ജീവൻ നിലനിറുത്താൻ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ ജില്ലയിൽ കഴിഞ്ഞ ഒരു വർഷം ലഭിച്ചത് അറുപതിനായിരം യൂണിറ്റ് രക്തം. മുൻകാലങ്ങളെ അപേക്ഷിച്ച് രക്തം നൽകാൻ സ്ത്രീകൾ മുന്നോട്ട് വരുന്നത് ആശ്വാസകരമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ രാഷ്ട്രീയപാർട്ടികൾ, യുവജന സംഘടനകൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരാണ് രക്തദാനം നൽകിയവരിൽ കൂടുതലും. കൊവിഡ് കഴിഞ്ഞ ശേഷം രക്തം ലഭിക്കാൻ നേരിട്ട ബുദ്ധിമുട്ട് നിലവിൽ മറികടന്നതായും അധികൃതർ ചൂണ്ടിക്കാട്ടി. കൊവിഡ് ബാധിച്ചവരിൽനിന്നും വാക്‌സിൻ എടുത്തവരിൽ നിന്നും രക്തം സ്വീകരിച്ചിരുന്നത് കുറച്ച് നാൾ നിറുത്തിവച്ചിരുന്നു. അതേ സമയം കൊവിഡ് കാലത്തിന് മുമ്പ് ലഭിച്ചിരുന്നതിനേക്കാൾ കൂടുതൽ പേർ രക്തദാതാക്കളായി രംഗത്ത് വരുന്നുണ്ടെന്നും അധികൃതർ പറയുന്നു.

മെഡിക്കൽ കോളേജിൽ 18,000 യൂണിറ്റ്

മെഡിക്കൽ കോളേജിൽ മാത്രം 18000 യൂണിറ്റ് രക്തമാണ് സംഭരിച്ചത്. പ്ലാസ്മ തിരിച്ചും മറ്റ് സംവിധാനങ്ങളിലുമായി അറുപതിനായിരത്തോളം പേർക്കാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളൽ രക്തം നൽകിയത്. ജില്ലയിൽ ആകെ രക്തം ദാനം ചെയ്ത 59,840 പേരിൽ 56,445 പേർ പുരുഷൻമാരും 3395 പേർ സ്ത്രീകളുമാണ്. 5.70 ശതമാനം സ്ത്രീകളാണ് രക്തം നൽകിയത്. ജില്ലയിൽ ആകെയുള്ള 18 ബ്ലഡ് ബാങ്കുകളിൽ അഞ്ചെണ്ണം സർക്കാർ മേഖലയിലും ബാക്കി സ്വകാര്യ മേഖലയിലുമാണ്.

ബോംബേ ഗ്രൂപ്പ്

അപൂർവ ഗ്രൂപ്പായ ബോംബേ ഗ്രൂപ്പുകാരുടെ സംഗമവും ഇന്ന് മെഡിക്കൽ കോളേജിൽ നടക്കും. സംസ്ഥാനത്ത് തന്നെ 200 ഓളം പേരെയാണ് ഈ ഗ്രൂപ്പിലുള്ളവരായി കണ്ടെത്തിയത്. ഇതിൽ 20 പേർ രക്തദാനത്തിന് തയ്യാറായി ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംസ്ഥാനതല ഉദ്ഘാടനം

ലോ​ക​ര​ക്ത​ദാ​താ​ ​ദി​നം​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​അ​ലുംമ്​നി​ ​ഹാ​ളി​ൽ​ ​ന​ട​ക്കും.​ ​രാ​വി​ലെ​ 10.30​ ​ന് ​മ​ന്ത്രി​ ​വീ​ണ​ ​ജോ​ർജ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കെ.​രാ​ധ​കൃ​ഷ്ണ​ൻ​ ​എം.​പി​ ​മു​ഖ്യാ​തിഥി​യാ​കും.​ ​സേ​വ്യ​ർ​ ​ചി​റ്റി​ല​പ്പി​ള്ളി​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​അ​ഡീ​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഡോ.​രാ​ജ​ൻ.​എ​ൻ.​ഖോ​ബ്രാ​ഗ​ഡെ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി.​എ​സ്.​പ്രി​ൻ​സ്,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ൻ,​ ​ഡോ.​കെ.​ജെ.​റീ​ന​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കു​മെ​ന്ന് ​സി​നു​ ​ക​ട​കം​പി​ള്ളി,​ ​ഡോ.​പി.​അ​നീ​ഷ്,​ ​ഡോ.​സ​ജി​ത്ത് ​വി​ള​വി​ൽ,​പി.​എ.​സ​ന്തോ​ഷ് ​കു​മാ​ർ,​ ​ഡോ.​കെ.​എ.​അ​ർ​ച്ച​ന​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.