കാര്യക്ഷമതയുള്ള ടെക്‌നീഷ്യൻമാരില്ല, ഹൃദയം തുറന്ന് ശസ്ത്രക്രിയകൾ മുടങ്ങുമോ?

Saturday 14 June 2025 12:04 AM IST

തൃ​ശൂ​ർ​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഹൃ​ദ​യം​ ​തു​റ​ന്ന​ ​ശ​സ്ത്ര​ക്രി​യ​ ​വി​ഭാ​ഗ​ത്തി​ൽ​ ​കാ​ര്യ​ക്ഷ​മ​ത​യു​ള്ള​ ​ടെ​ക്‌​നീ​ഷ്യ​ൻ​മാ​രി​ല്ലെ​ന്ന് ​വ​കു​പ്പ് ​മേ​ധാ​വി​യു​ടെ​ ​റി​പ്പോ​ർ​ട്ട്.​ ​ഇ​തോ​ടെ​ ​ആ​ഴ്ച്ച​യി​ൽ​ ​ര​ണ്ട് ​പേ​ർ​ക്ക് ​വീ​തം​ ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തു​ന്ന​ ​വി​ഭാ​ഗം​ ​പ്ര​തി​സ​ന്ധി​യി​ൽ.​ ​നി​ല​വി​ലെ​ ​ടെ​ക്‌​നീ​ഷ്യ​ൻ​മാ​ർ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​കാ​ര്യ​ക്ഷ​മ​ത​യി​ല്ലെ​ന്ന് ​കാ​ണി​ച്ചാ​ണ് ​വ​കു​പ്പ് ​മേ​ധാ​വി​ ​പ്രി​ൻ​സി​പ്പ​ലി​ന് ​ക​ത്തു​ ​ന​ൽ​കി​യ​ത്.​ ​മൂ​ന്നു​ ​ടെ​ക്‌​നീ​ഷ്യ​ൻ​മാ​രാ​ണ് ​ഈ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​ഇ​തി​ൽ​ ​ഒ​രാ​ൾ​ ​പി.​എ​സ്.​സി​ ​വ​ഴി​യും​ ​ഒ​രാ​ൾ​ ​എ​ച്ച്.​ഡി.​എ​സ് ​വ​ഴി​യും​ ​നി​യ​മി​ച്ച​താ​ണ്.​ ​മ​റ്റൊ​രാ​ൾ​ ​താ​ത്കാ​ലി​ക​ ​ജീ​വ​ന​ക്കാ​ര​നു​മാ​ണ്.​ ​പി.​എ​സ്.​സി​ ​വ​ഴി​ ​നി​യ​മി​ത​രായ​വ​ർ​ ​അ​ടു​ത്തി​ടെ​ ​ദീ​ർ​ഘ​കാ​ല​ ​അ​വ​ധി​യെ​ടു​ത്ത് ​വി​ദേ​ശ​ത്തേ​ക്ക് ​പോ​യി.​ ​പ​ക​രം​ ​പി.​എ​സ്.​സി​ ​വ​ഴി​ ​ത​ന്നെ​ ​നി​യ​മി​ച്ച ​ടെ​ക്‌​നീ​ഷ്യ​ന് ​പ​രി​ച​യ​സ​മ്പ​ത്ത് ​കു​റ​വാ​ണെ​ന്ന് ​പ​റ​യു​ന്നു.​ ​ഹൃ​ദ​യം​ ​തു​റ​ന്ന​ ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ക്കു​മ്പോ​ൾ​ ​ഉ​പ​യോ​ഗി​ക്കേ​ണ്ട​ ​മെ​ഷീ​നു​ക​ൾ​ ​വ​ള​രെ​ ​വി​ദ​ഗ്ധ​മാ​യ​ ​രീ​തി​യി​ൽ​ ​കൈ​മാ​റേ​ണ്ട​തു​ണ്ട്.​ ​എ​ല്ലാ​ ​തി​ങ്ക​ളാ​ഴ്ച്ച​യു​മാ​ണ് ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​അ​ടു​ത്ത​ ​തി​ങ്ക​ളാ​ഴ്ച്ച​ ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്താ​ൻ​ ​സാ​ധി​ക്കു​മോ​യെ​ന്ന​ ​ആ​ശ​ങ്ക​യി​ലാ​ണ് ​അ​ധി​കൃ​ത​ർ. ല​ക്ഷ​ക്ക​ണ​ക്കി​ന് ​രൂ​പ​ ​ചെ​ല​വ് ​വ​രു​ന്ന​താ​ണ് ​ഹൃ​ദ​യം​ ​തു​റ​ന്നു​ള്ള​ ​ശ​സ്ത്ര​ക്രി​യ.​ ​നാ​ലു​ ​ല​ക്ഷം​ ​​ ​മു​ത​ൽ​ ​പ​ത്ത് ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചെ​ല​വ് ​വ​രും.​ ​അ​തേ​ ​സ​മ​യം​ ​ടെ​ക്‌​നീ​ഷ്യ​മാ​രു​ടെ​ ​പ്ര​ശ്‌​ന​മ​ല്ല​ ​പ്ര​തി​സ​ന്ധി​ക്ക് ​കാ​ര​ണ​മെ​ന്നാ​ണ് ​അ​ധി​കൃ​ത​ർ​ ​പ​റ​യു​ന്ന​ത്.

ഒരു ഡോക്ടർ മാത്രം

ഹൃദയം തുറന്ന ശസ്ത്രക്രിയ വിഭാഗത്തിൽ ആകെയുള്ളത് ഒരു ഡോക്ടർമാത്രം. മൂന്നു ജില്ലകളിൽ നിന്ന് ചികിത്സ തേടിയെത്തുന്ന മെഡിക്കൽ കോളേജിലാണ് ഒരു ഡോക്ടറെ മാത്രം നിയമിച്ചിരിക്കുന്നത്. കാർഡിയോളജി ഒ.പിയിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ മാത്രം ആയിരത്തോളം പേർ ചികിത്സ തേടിയെത്തുന്നുണ്ട്. നിരവധി ചികിത്സാ സൗകര്യങ്ങളുണ്ടായിട്ടും വൈകിട്ട് മൂന്നിന് ശേഷം ആൻജിയോഗ്രാം ചെയ്യണമെങ്കിൽ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിലെ ടെക്‌നീഷ്യൻമാർക്ക് ആവശ്യമായ കാര്യക്ഷമതയില്ലെന്ന് കാണിച്ച് കത്ത് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. (ഡോ.അശോകൻ, പ്രിൻസിപ്പൽ)