നായനാർമല ക്വാറിയിലേക്ക് ജനകീയ മാർച്ച് നടത്തും
പയ്യാവൂർ : സംസ്ഥാന ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയതിനെ തുടർന്ന് മാസങ്ങളായി പ്രവർത്തനം നിർത്തിവച്ചിരുന്ന ചെമ്പന്തൊട്ടി നായനാർ മലയിലെ മൂളിയാൻ ക്രഷറും കരിങ്കൽ ക്വാറിയും വീണ്ടും പ്രവർത്തിപ്പിച്ചതിൽ പ്രതിഷേധിച്ച് ക്വാറിയിലേക്ക് പ്രദേശവാസികളെ അണിനിരത്തി വൻ ജനകീയ മാർച്ച് നടത്താൻ ക്വാറി വിരുദ്ധ സമിതി സമ്മേളനം തീരുമാനിച്ചു.ചെമ്പന്തൊട്ടി പാരീഷ് ഹാളിൽ ചേർന്ന അടിയന്തര ക്വാറി വിരുദ്ധ സമ്മേളനം ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന സഹ വികാരി വിബിൻ വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. ക്വാറി വിരുദ്ധ സമിതി രക്ഷാധികാരിയും ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലറുമായ കെ.ജെ.ചാക്കോ കൊന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ വർഗീസ് വയലാമണ്ണിൽ, ഫിലോമിന കാരിമറ്റം, ജേക്കബ് പടിയറ എന്നിവർ പ്രസംഗിച്ചു. ജോയി നെയ്മണ്ണിൽ, വിനോദ് പുത്തൻപുര, സജി മേലേട്ട്, ജോസ് പാറയിൽ, ജോസ് പാറയ്ക്കൽ, സേവ്യർ കീച്ചറ, ജോയി കൊച്ചുപുരയ്ക്കൽ, സണ്ണി കൊച്ചുപുരയ്ക്കൽ, വിനോദ് വെട്ടുകല്ലിങ്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.