ഷോക്ക് ട്രീറ്റ്‌മെന്റ് നൽകണം

Saturday 14 June 2025 12:00 AM IST

തൃശൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുസർക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകി യു.ഡി.എഫ് സ്ഥാനാർത്ഥി ആരാടൻഷൗക്കത്തിനെ വിജയിപ്പിക്കണമെന്ന് ഒരു വിഭാഗം എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും അഭിപ്രായപ്പെട്ടു. ഇടതു സ്ഥാനാർത്ഥിക്ക് വ്യാജ സാംസ്‌കാരിക പരിവേഷം നൽകുന്ന ഇടതു ബുദ്ധിജീവികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. കേരളത്തിലെ എഴുത്തുകാരെ പ്രതിനിധീകരിക്കാൻ അവർക്ക് അവകാശമില്ല. ചലച്ചിത്ര പ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വ്യക്തിത്വം മറച്ചുവെക്കാനാണ് അവരുടെ ശ്രമം. അടിസ്ഥാനവർഗത്തിന്റെ ആവശ്യങ്ങൾ നിരന്തരം അടിച്ചമർത്തപ്പെടുന്നു. യു.കെ കുമാരൻ, ഡോ. എം.ആർ.തമ്പാൻ, ഡോ.പി.വി കൃഷ്ണൻ നായർ, എം.പി സുരേന്ദ്രൻ, ഡോ. അജിതൻ മേനോത്ത്, ഡോ. ടി.എസ് ജോയി, ഡോ. നെടുമുടി ഹരികുമാർ,വിളക്കുടി രാജേന്ദ്രൻ, ശ്രീവത്സൻ നമ്പൂതിരി, സുദർശൻ കാർത്തികപ്പറമ്പിൽ, എ. സേതുമാധവൻ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.