ആംബുലൻസ് അനുവദിച്ചു
Saturday 14 June 2025 12:00 AM IST
തൃപ്രയാർ: സി.സി. മുകുന്ദൻ എം.എൽ.എയുടെ പ്രത്യേക ആസ്തി വികസന ഫണ്ടിൽ നിന്നും തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസ് അനുവദിച്ചു. ആംബുലൻസിന്റെ താക്കോൽ കൈമാറുന്ന ചടങ്ങ് സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.സജിത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ പാലിയേറ്റീവ് രോഗികൾക്ക് ഹോം കെയർ നടത്തുന്നതിന് വേണ്ടിയാണ് ആംബുലൻസ് അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അഹമ്മദ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അനിത ടീച്ചർ, ബുഷറ അബ്ദുൽനാസർ,സി.കെ.ഷിജി, ഷൈജ കിഷോർ, ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് മുജീബ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.ആർ.സിന്ധു പദ്ധതി വിശദീകരണം നടത്തി. ആശ വർക്കർമാരായ വനജ, വിജന എന്നിവരെ ആദരിച്ചു.