കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം
Saturday 14 June 2025 12:00 AM IST
ആളൂർ: ഡിസ്ട്രിക്ട് ബിൽഡിംഗ് ആൻഡ്് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം 15, 16 തീയതികളിൽ ആളൂരിൽ നടക്കും. 15ന് രാവിലെ 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഭാരതി പുരുഷോത്തമൻ നഗറിൽ (പ്രസിഡൻസി ഹാൾ) വർക്കേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്യും.16ന് വൈകിട്ട് 4 ന് ആളൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് 5 ന് ആളൂർ സെന്ററിലുള്ള ആനത്തലവട്ടം ആനന്ദൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.കെ. രാമചന്ദ്രൻ എം.എൽ.എ. , പി.കെ. ഡേവിസ്, ഷീല അലക്‌സ്, ലത ചന്ദ്രൻ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.