നൃത്തനാടക സംഗീതശില്പം
Saturday 14 June 2025 12:00 AM IST
തൃശൂർ: വിദ്യാഭ്യാസ ജില്ലയിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെൽ ഒരുക്കിയ നൃത്തനാടക സംഗീതശില്പം അറിയാകയങ്ങൾ ആറ് വിദ്യാലയങ്ങളിൽ ഒന്നാം ഘട്ടത്തിൽ അരങ്ങേറി. കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഉദ്ഘാടനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം എ.വി.വല്ലഭൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ ജില്ലാ കൺവീനർ എം.സുധ, ജില്ലാ കോ-ഓർഡിനേറ്റർ പി.ഡി. പ്രകാശ് ബാബു , പ്രിൻസിപ്പൽ എബി പോൾ, അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ എന്നിവർ സംസാരിച്ചു.